എസ്. എൻ. ഡി. പി. കോളേജിൽ ദേശീയ സെമിനാർ പരമ്പര


ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിലെയും മറ്റു ദേശീയ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ വിദഗ്ദ്ധൻമാർ സെമിനാറിൽ വിഷയങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം കോളേജ് അധ്യാപകരും ഗവേഷകരും വിദ്യാർത്ഥികളും ഇതിൽ പങ്കെടുക്കുന്നുണ്ട്.

സെമിനാർ പരമ്പരയുടെ ഔപചാരികമായ ഉദ്ഘാടനം അരയാക്കണ്ടി സന്തോഷ് നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ. സുജേഷ്. സി. പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രൊഫസർ സന്ദീപ് പി. വി, ഡോ. ആത്മ ജയപ്രകാശ്, പ്രൊഫസർ ചാന്ദ്നി പി. എം, പ്രൊഫസർ ഹൃദ്യ. ജി, ക്യാപ്റ്റൻ മനു. പി എന്നിവർ സംസാരിച്ചു. ആറു ദിവസം നീണ്ടു നിൽക്കുന്ന പരമ്പര ജനുവരി 20 ന് സമാപിക്കും.

