KOYILANDY DIARY.COM

The Perfect News Portal

മുത്താമ്പി റോഡിലെ അടിപ്പാതക്ക് റെയിൽവെ അണ്ടർപ്പാസിൻ്റെ ഗതിവരും..

ആർക്കെങ്കിലും സംശയമുണ്ടോ ?.. മുത്താമ്പി റോഡിലെ അടിപ്പാതക്ക് റെയിൽവെ അണ്ടർപ്പാസിൻ്റെ ഗതിവരും.. നിലവിലെ ഉപരിതലത്തിൽ നിന്ന് എന്തിനാണ് ഒന്നരമീറ്റർ ആഴത്തിൽ കുഴിയെടുത്ത് പാലം നിർമ്മിക്കുന്നത്. ഇത് ആരുടെ താൽപ്പര്യം സംരക്ഷിക്കാൻ.. കരാറുകാരന് കോടികൾ ലാഭിക്കാൻ ഈ നാട് എന്തിന് നിന്ന് കൊടുക്കണം. ബപ്പൻകാട് റെയിൽവെ അടിപ്പാത വർഷത്തിൽ 4 മാസം മാത്രമേ ഗതാഗതത്തിനായി ഉപയോഗിക്കാറുള്ളൂ.. ഇതേ ഗതി ഇവിടെയുമുണ്ടാകും. നിലവിലുള്ള ടാർ റോഡിൽ നിന്ന് 5 അടി താഴ്ചയിലാണ് അണ്ടർപ്പാസിനായി കുഴിയെടുത്തത്.

ആഴത്തിൻ്റെ വ്യാപ്തി കുറക്കാൻ അണ്ടർപ്പാസിൻ്റെ രണ്ട് അറ്റത്ത്  നിന്നും 50 മീറ്റർ ദൂരത്തിൽ റോഡ് കുത്തിപ്പൊളിച്ച് പാലം വരെ ഉപരിതലം സ്ലോപ്പാക്കാനായി മാർക്ക് ചെയ്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ 145 മീറ്റർ ദൂരത്തിൽ അണ്ടർപ്പാസിൽ വെള്ളം കെട്ടിക്കിടക്കും. അങ്ങിനെവന്നാൽ ശക്തമായ മഴ പെയ്താൻ അണ്ടർപ്പാസിൽ ഒന്നര മീറ്ററോളം വെളളത്തിൽ മുങ്ങും തീർച്ച. ഇരു ഭാഗങ്ങളിലും ട്രൈനേജ് നിർമ്മിക്കുന്നുണ്ടെങ്കിലും ബപ്പൻകാട് റെയിൽവെ അടിപ്പാതക്ക് സമാനമായ രീതിയിലാണ് ഇവിടെയും സംഭവിക്കുക എന്ന കാര്യത്തിൽ സംശമില്ല.

വെള്ളംകയറുന്ന ഒരു അവസ്ഥ ഉണ്ടായാൽ ഇവിടെ യുദ്ധ സമാനാമായ സാഹചര്യമാണ് ഉണ്ടാകുക. ഒരു നാട് ആകെ സംഭിച്ചു നിൽക്കുന്ന അവസ്ഥയിലേക്ക് പോകും. ഇതിന് ആര് സമാധാനം പറയും. ഉയരക്കുറവ് പരിശോധിക്കാനായി എത്തുന്ന ജില്ലാ കലക്ടർ ഇത്കൂടി കാണമെന്നാണ് അറിയിക്കാനുള്ളത്. ഒരു നാടിൻ്റെ ഭാവിക്കായി ബൈപ്പാസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമ്പോൾ മറുഭാഗത്ത് വരുംതലമുറക്കായി കരുതിയ ഒരു പ്രദേശത്തിൻ്റെ വികസനവും സ്വപ്നവുമാണ് തിരസ്ക്കരിക്കപ്പെടുന്നതെന്ന് അധികാരികൾ ഒർക്കുക.

Advertisements
Share news