KOYILANDY DIARY.COM

The Perfect News Portal

ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ല സി. പി. ഐ. എമ്മും സര്‍ക്കാരും. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍

ഒരു മതത്തിനും വിശ്വാസത്തിനും എതിരല്ല സി. പി. ഐ. എമ്മും സര്‍ക്കാരും. എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഉദ്ഘാടന പരിപാടിയില്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരത്തിനെതിരായി വിമര്‍ശനം ഉയരുന്നതിനെ കുറിച്ച് സി. പി. ഐ. (എം) സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

ഒരു മതത്തിനും വിശ്വാസത്തിനും എതിരായി നിലപാട് സ്വീകരിക്കുന്നവരല്ല സി. പി. ഐ. എമ്മും സര്‍ക്കാരുമെന്നും സ്വാഗതഗാനത്തിൻ്റെ ദൃശ്യാവിഷ്‌ക്കാരം ശരിയായിരുന്നില്ല എന്നാണ് മനസിലാക്കിയിട്ടുള്ളതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

കാര്യവട്ടം സ്റ്റേഡിയത്തിലെ ഇന്ത്യ – ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിൻ്റെ ടിക്കറ്റ് നിരക്ക് വര്‍ദ്ധനയിലെ കായികമന്ത്രിയുടെ ന്യായീകരണത്തോടും ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. പട്ടിണിക്കാരെല്ലാം ചേര്‍ന്നാണ് കളി കണ്ടു കൊണ്ടിരിക്കുന്നതെന്നും പട്ടിണി കിടക്കുമ്പോള്‍ ആസ്വദിക്കുക പ്രയാസമാണ് എന്നായിരിക്കും മന്ത്രി ഉദ്ദേശിച്ചിട്ടുണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു.

Advertisements

 

Share news