KOYILANDY DIARY.COM

The Perfect News Portal

പ്രോഗ്രസ്സീവ് റെസിഡൻ്റ്സ് അസോസിയേഷൻ സാംസ്‌കാരിക സായാഹ്നം

ഉള്ള്യേരി: പ്രോഗ്രസ്സിവ് റെസിഡന്റ്സ് അസോസിയേഷൻ കുറുവാളൂർ, വാർഷിക ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് സാംസ്‌കാരിക സായാഹ്നം- 2023 സംഘടിപ്പിക്കുന്നു.  ജനുവരി 15ന് വൈകീട്ട് 3മണിക്ക് കുറുവാളൂർ നടുവിലക്കണ്ടി ഗൃഹാങ്ക ണത്തിൽ നടക്കുന്ന പരിപാടി അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രശസ്തകവിയും എഴുത്തു കാരനും പാലോറ H.S.S. റിട്ട : അധ്യാപകനുമായ കേശവൻ കാവുന്തറ മുഖ്യ പ്രഭാഷണം നടത്തും.

ഭാരതീയ കാളിദാസ പുരസ്‌ക്കാര നേതാവ് ജിജുലാൽ ബോധിയെ ചടങ്ങിൽ ആദരിക്കുന്നു. വാർഡ് അംഗംർ രേഖ വെള്ളതോട്ടത്തിൽ, ചിറ്റൂർ രവീന്ദ്രൻ, കെ ഗംഗാധരൻ നായർ, ബാലൻ കുന്നത്തറ. എന്നിവർ സംബന്ധിക്കും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികൾ ഉണ്ടായിരിക്കും.

Share news