KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു.

കൊയിലാണ്ടി: തെങ്ങിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറുവങ്ങാട് സ്വദേശി ചെമ്പക്കോട്ട് കൃഷ്ണപ്രഭയിൽ ഭാസി (70) ആണ് മരിച്ചത്. സിപിഐ(എം) കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.

തെങ്ങിൽ കയറുന്നതിനിടെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

ഭാര്യ: ഷീല, മക്കൾ: പ്രഭാഷ്, പ്രജിത, കൃഷ്ണേന്ദു. മരുമക്കൾ: ദീപ്തി, ഷൈജു, ശശി.

Advertisements

 

Share news