KOYILANDY DIARY.COM

The Perfect News Portal

വിലങ്ങാട് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ച് പെരുംതേനീച്ചക്കൂട്ടം

വിലങ്ങാട് ജനങ്ങൾക്ക് ഭീഷണി സൃഷ്ടിച്ച് പെരുംതേനീച്ചക്കൂട്ടം. നാദാപുരം: കഴിഞ്ഞ ദിവസം പെരുംതേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റ് തൊഴിലാളി മരിച്ചതിനു പിന്നാലെ വിലങ്ങാട്, പാനോം, വാളൂക്ക്  മേഖലയിലെ ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാത്ത വിധം ഭീതിയിലാണ്.

പുത്തൻ വീട്ടിൽ സുദേവൻ (63) ആണ് കഴിഞ്ഞ ദിവസം തേനീച്ചക്കൂട്ടത്തിൻ്റെ കുത്തേറ്റു മരിച്ചത്. കുരുമുളക് പറിക്കാൻ എത്തിയ സുദേവനെ തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. സുദേവനെ കൂടാതെ മഞ്ചികപ്പള്ളി വിമൽ മാത്യു, കൃഷ്ണൻ കുട്ടി പാനോം തുടങ്ങിയവർക്കും തേനീച്ചയുടെ കുത്തേറ്റിരുന്നു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സ തേടി.

കുട്ടികൾ അടക്കമുള്ളവരെ പുറത്തിറക്കാൻ കഴിയാത്ത അവസ്ഥയിലാണ് രക്ഷിതാക്കൾ. തേനീച്ചകൾ കൂട്ടു കൂടിയ സ്ഥലത്തെത്തി അവയെ പെട്ടൊന്നൊന്നും നശിപ്പിക്കാൻ  കഴിയാത്ത സ്ഥിതിയിൽ പരിസരവാസികൾ ഏറെ ബുദ്ധിമുട്ടുകയാണ്.

Advertisements
Share news