KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് കുടുംബശ്രീ കലോത്സവം: കായികമത്സരങ്ങൾ അരങ്ങേറി

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് കുടുബശ്രീ കലോത്സവത്തിൻ്റെ ഭാഗമായുള്ള കായിക മത്സരങ്ങൾ പൊയിൽക്കാവ് യു പി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി വേണു മാസ്റ്റർ അധ്യക്ഷതവഹിച്ചു. നൂറുകണക്കിന് കുടുബശ്രീ അംഗങ്ങൾ മത്സരങ്ങളിൽ പങ്കെടുത്തു.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ബേബി സുന്ദർരാജ് ,ഗീത കരോൽ, ബിന്ദു മുതിരക്കണ്ടത്തിൽ, മജു കെ. എം ,ജ്യോതി നളിനം, രമേശൻ കിഴക്കയിൽ, സുധ, ബീന കുന്നുമ്മൽ, രതീഷ് തുടങ്ങിയവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ ടി.കെ പ്രനീത സ്വാഗതം പറഞ്ഞു.
Share news