KOYILANDY DIARY.COM

The Perfect News Portal

ജീവതാളം – സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺമാർക്കുള്ള ട്രെയിനിംഗ് 

ജീവതാളം – സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺമാർക്കുള്ള ട്രെയിനിംഗ് കൊയിലാണ്ടിയിൽ നടന്നു.. ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിതരീതിയിലേക്കുള്ള സാമൂഹ്യമാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗ നിർണ്ണയവും നിയന്ത്രണവും ലക്ഷ്യം വെച്ച് കൊണ്ടാണ് ജീവതാളം പദ്ധതി രൂപകൽപ്പന ചെയ്തിട്ടുള്ളത്.
 ജീവതാളം പദ്ധതിയുടെ റിസോഴ്സ് പേഴ്സൺ ട്രെയിനിംഗ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധ കിഴക്കേപ്പാട്ട് ഉത്ഘാടനം ചെയ്തു. ടൌൺഹാളിൽ നടന്ന പരിപാടി  വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര ടീച്ചർ,  ഷിജു മാസ്റ്റർ, അജിത്ത് മാസ്റ്റർ, കൗൺസിലർ രത്നവല്ലി ടീച്ചർ. കൊയിലാണ്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട്‌ ഡോ. വിനോദ് വി തുടങ്ങിയവർ സംസാരിച്ചു.
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നിന്നുള്ള ഡോ. ഷീല ഗോപാലകൃഷ്ണൻ, ഡോ. ഉല്ലാസ്, മേലടി സി.എച്ച്.സി യിലെ ഡോ. മംഗള, ഡയറ്റിഷ്യൻ ജ്യോതി ജെയിംസ്, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്. സി എന്നിവർ   ജീവതാളം പദ്ധതി സംബന്ധിച്ച് ക്ലാസ്സുകൾ നൽകി.
പരിപാടിയിൽ നഗരസഭ കൗൺസിലർമാർ. ആരോഗ്യവകുപ്പ് ജീവനക്കാർ, വാർഡ്കളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാർ എന്നിവർ പങ്കെടുത്തു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  പ്രജില സി സ്വാഗതവും, കൊയിലാണ്ടി സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുക്കല നന്ദിയും പറഞ്ഞു.
Share news