മാവട്ട് മലയില്‍ എക്സൈസ് നടത്തിയ തിരച്ചിലില്‍ 800-ലിറ്റര്‍ വാഷ് പിടികൂടി

കൊയിലാണ്ടി: നിടുമ്പൊയില്‍ മാവട്ട് മലയില്‍ എക്സൈസ് നടത്തിയ തിരച്ചിലില്‍ 800-ലിറ്റര്‍ വാഷ് പിടികൂടി. കൊയിലാണ്ടി റെയ്ഞ്ച് എക്സൈസും ജില്ലാ എക്സൈസ് ഷാഡോ വിഭാഗവും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഓണക്കാലത്ത് വില്പനയ്ക്കായി ചാരായമുണ്ടാക്കാനാണ് വാഷ് സൂക്ഷിച്ചതെന്ന് എക്സൈസ് പറഞ്ഞു. മലയുടെ മുകളിലെ കുറ്റിക്കാടുകളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു വാഷ്. പ്രതികളെപ്പറ്റി വിവിരം ലഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പി. സജിത്ത് കുമാര്‍ പറഞ്ഞു. തിരച്ചിലിന് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ സി.കെ. വിശ്വനാഥന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സി.കെ. ശ്രീജിത്ത്, കെ.കെ. ശിവകുമാര്‍, പി. റഷീദ്, ഡ്രൈവര്‍ പ്രത്യൂഷ് എന്നിവര്‍ പങ്കെടുത്തു.
