KOYILANDY DIARY.COM

The Perfect News Portal

ശബരിമല മണ്ഡല-മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം.

പത്തനംതിട്ട: ശബരിമല മണ്ഡല- മകരവിളക്ക് സീസണിൽ കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആർ.ടി.സി പമ്പ സ്‌പെഷ്യൽ സർവീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയർന്ന വരുമാനമാണിത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയിൽ വലിയ രീതിയിലുള്ള ഒരു ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി വെർച്വൽ ക്യു വഴി ദർശനത്തിനായി എത്തുന്നത്. കൂടാതെ നേരിട്ട് ദർശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇതിൽ അധികംപേരും ശബരിമലയിലേക്ക് എത്താൻ ആശ്രയിക്കുന്നത് കെ.എസ്.ആർ.ടി.സി സർവീസുകളെയാണ്.

Share news