പ്രതിയെ പിടികൂടാനെത്തിയ കോണ്‍സ്റ്റബിളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു

കൊല്ലം: പ്രതിയെ പിടികൂടാനെത്തിയ കോണ്‍സ്റ്റബിളിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. കൊല്ലം പരവൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഉണ്ണിയ്ക്കാണ് പരുക്കേറ്റത്. കൈയ്ക്കും കാലിനും ആഴത്തിലുള്ള വെട്ടേറ്റ ഉണ്ണിയെ പരവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒഴുകുപാറയില്‍ വച്ച് പ്രതിയെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടില്‍ കയറിയ പ്രതി വെട്ടുകത്തിയെടുത്ത് ഉണ്ണിയെ വെട്ടുകയായിരുന്നു.
