KOYILANDY DIARY

The Perfect News Portal

റെവാല്‍സര്‍ തടാകം, മാണ്ഢി

മാണ്ഢിയില്‍ നിന്നും 25 കിമീ അകലമുള്ള പ്രധാന തീര്‍ഥാടനകേന്ദ്രവും വിനോദ സഞാചാരകേന്ദ്രവുമാണ് റെവാല്‍സര്‍ തടാകം. സമുദ്രനിരപ്പില്‍ നിന്നും 1350 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ മൂന്ന് ബുദ്ധസന്യാസി മഠങ്ങളും മൂന്ന് ഹിന്ദു ആരാധനാലയങ്ങളുമുണ്ട്.സിക്കുകാരുടെ പുണ്യഭൂമി കൂടിയാണ് റെവാല്‍സര്‍ തടാകതീരം. പത്താമത്തെ സിക്ക് ഗുരുവായ ഗുരു ഗോബിന്ദ് സിംഗ് ഒരു മാസത്തോളം ഇവിടെ താമസിച്ചിരുന്നു എന്നാണ് വിശ്വാസം.

റെവാല്‍സര്‍ തടാകം, മാണ്ഡി
സോ പേമാ എന്നാണ് ഇവിടത്തെ ബുദ്ധമഠങ്ങള്‍ അറിയപ്പെടുന്നത്.ബുദ്ധഗുരുവായ റിംപോച്ചെ തിബത്തിലേക്ക് പുറപ്പെട്ടത് ഇവിടെ വച്ചാണെന്നാണ് ബുദ്ധമതവിശ്വാസം. അതേസമയം ക്ഷേത്രങ്ങളില്‍ കൃഷ്ണനും ശിവനും ലോമാസ് എന്നറിയപ്പെടുന്ന ഋഷിയുമാണ് ആരാധനാമൂര്‍ത്തികള്‍. 735 മീറ്റര്‍ ചുറ്റളവുള്ള ഈ തടാകതീരത്ത് വിവിധ ആഘോഷങ്ങള്‍ക്കായി ഭക്തര്‍ ഒന്നിച്ചുകൂടാറുണ്ട്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ നടക്കുന്ന സിസു മേളയും, ബൈശാഖി ഫെസ്റ്റിവലുമാണ് ഇവിടെ നടക്കുന്ന പ്രധാന ആഘോഷങ്ങള്‍.