KOYILANDY DIARY.COM

The Perfect News Portal

സ്നേഹക്കൂട് പകൽ വീടിന്റെ ഫണ്ട് എം.എൽ.എ എം. സച്ചിൻദേവ് ഏറ്റുവാങ്ങി

ബാലുശേരി: തോരായി സാന്ത്വന തീരം ചാരിറ്റബിൾ സൊസൈറ്റിയുടെ ആസ്ഥാന മന്ദിരവും സ്നേഹക്കൂട് പകൽ വീടിന്റെ നിർമാണവും നടത്തുന്നതിന് കാരുണ്യമതികളിൽ നിന്ന് കെ എം.എൽ.എ എം. സച്ചിൻദേവ് ഫണ്ട് ഏറ്റുവാങ്ങി. അത്തോളി  പഞ്ചായത്ത് പ്രസിഡന്റ്‌ ഷീബ രാമചന്ദ്രൻ അധ്യക്ഷയായി. റിട്ട. ജില്ലാ ജഡ്ജി വി പി ജയാനന്ദൻ മുഖ്യാതിഥിയായി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു മഠത്തിൽ, വാർഡ് മെമ്പർ ശകുന്തള കുനിയിൽ, പി. ചന്ദ്രൻ, വി. കെ രമേശ് ബാബു, എം. സി ഉമ്മർ, പി. അജിത്കുമാർ, സാന്ത്വന തീരം യുഎഇ യൂണിറ്റ് പ്രസിഡന്റ്‌ പി. കെ അബ്ദുൾ റഷീദ്,  ഇ. രമേശ്, എ. കെ ഷമീർ, തീരം ഗ്രന്ഥാലയം വൈസ് പ്രസിഡന്റ്‌ പി. ഷഹീൻ, ഹംസ മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. ടി. കെ വിജയൻ  സ്വാഗതവും, പി ബഷീർ നന്ദിയും പറഞ്ഞു. കെട്ടിടത്തിന്റെ പ്ലാനും രൂപരേഖയും സൗജന്യമായി ചെയ്തു തന്ന ആർക്കിടെക്റ്റ് അദ്നാൻ റഷീദ്, റെന്ന ഗഫൂർ എന്നിവർക്ക് ഉപഹാരം നൽകി.

 

Share news