KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ആളപായമില്ല

കൊയിലാണ്ടി: ചേമഞ്ചേരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു.ആളപായമില്ല. ഇന്നലെ രാത്രി ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപമായിരുന്നു സംഭവം. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KLO4. AD. 3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്.

 

കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ഉടനെ ഇവർ കാറിൽ നിന്നും ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ തീ പിടിച്ച് കത്തുകയും ചെയ്തു. കൊയിലാണ്ടിയിൽനിന്നും അഗ്നി രക്ഷാ യുണിറ്റിലെ സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ്റെ നേതൃത്വത്തിൽ ഗ്രേഡ് ഓഫീസർ പി.കെ. ബാബു, ജിനീഷ്, ബിനീഷ്, നിതിൻരാജ്, ഹോം ഗാർഡ് പ്രദീപൻ, തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനയെത്തി തീയണച്ചു’ കാറിൻ്റെ മുൻഭാഗത്തെ ബോണറ്റ് പൂർണ്ണമായും കത്തിയിട്ടുണ്ട്.

Share news