KOYILANDY DIARY.COM

The Perfect News Portal

കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഒരാൾ കൊല്ലപ്പെട്ടു

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം അടിപിടിയിൽ കലാശിച്ചു. ഒരാൾ കൊല്ലപ്പെട്ടു. നിർമല സിറ്റി സ്വദേശി രാജു (47) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ആണ് സംഭവം. സംഘർഷത്തിനിടെ നിലത്തുവുണ രാജുവിന്റെ തലയ്‌ക്ക്‌ ക്ഷതമേൽക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. കൗന്തി സ്വദേശി ഹരികുമാർ, വാഴവര സ്വദേശി ജോബി എന്നിവരാണ് പിടിയിലായത്. ഇരുവരും രാജുവിന്റെ മകന്റെ സുഹൃത്തുക്കളാണ്.

Share news