അയ്യപ്പസേവാ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കണം
അയ്യപ്പസേവാ കേന്ദ്രം ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് മുൻ ട്രസ്റ്റി ബോർഡ് അംഗം ഉണ്ണികൃഷ്ണൻ മരളൂർ ആവശ്യപ്പെട്ടു. പിഷാരികാവ് ദേവസ്വം കഴിഞ്ഞ നിരവധി വർഷങ്ങളായി കൊല്ലം ചിറയ്ക്ക് സമീപം വൃശ്ചികം ഒന്നു മുതലാണ് അയ്യപ്പസേവാകേന്ദ്രം ആരംഭിക്കാറുള്ളത്. അയ്യപ്പൻമാർക്ക് അന്നദാനം, വിരിവെക്കാനുള്ള സൗകര്യം, പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കാനുള്ള സൗകര്യങ്ങൾ എന്നിവയാണ് ഇവിടെ ചെയ്ത് വരാറുള്ളത്. ഏറെ സന്തോഷവാന്മാരായാണ് അയ്യപ്പസ്വാമിമാർ ഇവിടുന്നു ശബരിമല യാത്ര പുനരാരംഭിക്കുന്നത്.
എന്നാൽ ഇത്തവണ ഇവിടെ പ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്. ആർക്കോവേണ്ടി എന്തൊക്കയോ ചെയ്തുകൂട്ടുകയാണെന്ന് ഉണ്ണികൃഷ്ണൻ മരളൂർ പറഞ്ഞു. അന്യസംസ്ഥാനങ്ങളി ൽ നിന്നും കാൽനടയായി വരുന്ന അയ്യപ്പൻമാർക്കടക്കം ആശ്രയമായിരുന്ന അയ്യപ്പസേവാകേന്ദ്രം തുറന്ന് പ്രവൃത്തിപ്പിക്കാത്തത് ദേവസ്വത്തിൻ്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
