മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ നടപടി: എസ്.ഐക്കെതിരെ കമീഷണറുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആരോപണ വിധേയനായ ടൗണ്‍ എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. എസ്.ഐയുടെ പ്രവൃത്തി പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് സിറ്റി പൊലീസ് കമീഷണര്‍ ഉമ ബെഹ്റ ഡി.ജി.പിക്കും ജില്ലാ കലക്ടര്‍ക്കും സമര്‍പ്പിച്ചു. ഇതിനിടെ, കോഴിക്കോട് സംഭവത്തില്‍ യു.ഡി.എഫ് ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സി.പി.എം ജില്ലാ നേതൃത്വവും രംഗത്തത്തെി.ടൗണ്‍ എസ്.ഐ പി.എം. വിമോദിന്‍െറ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപമുണ്ടായി. എസ്.ഐയുടെ നടപടി പൊലീസ് സേനക്കുതന്നെ കളങ്കമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയെന്ന ആരോപണം സത്യമാണെന്നും കമീഷണര്‍ സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
