KOYILANDY DIARY

The Perfect News Portal

സഞ്ചാരികള്‍ക്ക് വിസ്മയമായി ശിവന്‍ തുരന്ന ഗുഹ

മതപരമായ പ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങ‌ള്‍ക്കും വി‌സ്മയിപ്പിക്കുന്ന ഒരു കഥ പറയാനുണ്ടാകും. ജമ്മു കശ്മീരിലെ റാസി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷിവ് ഘോറി എന്ന ഗുഹയ്ക്കും ഒരു കഥയുണ്ട് പറയാന്‍.

ശിവ് ഘോറിയുടെ കഥ

ശിവ് ഘോറിയെന്നാല്‍ ശിവന്റെ ഗുഹ എന്ന് മാത്ര‌മേ അര്‍ത്ഥമുള്ളു. ഈ ഗുഹയുണ്ടായതിന് ‌‌പിന്നില്‍ രസകരമായ ഒരു കഥ പറയാനുണ്ട്. ശിവന്‍ ഭസ്മാസുരന് വരം നല്‍കിയ പ്രശസ്തമായ കഥ തന്നെയാണ് ഇത്. തൊടുന്നതെല്ലാം ചാരമായി പോകുന്നതാണ് ആ വരം.

Advertisements

കിട്ടിയ വരം ശിവനില്‍ തന്നെ ‌പ്രയോഗിച്ച് ‌പാര്‍വതിയെ സ്വന്തമാക്കാന്‍ ഭസ്മാസുരന്‍ തുനിഞ്ഞപ്പോള്‍ ആണ് ശിവന്‍ ഇവിടെ ഒരു ഗുഹ നിര്‍മ്മിച്ച് അതിനുള്ളില്‍ പാര്‍ത്തത്. ഈ സമയം പാര്‍വതിയുടെ രൂപം ധരിച്ച് എത്തിയ വിഷ്ണു തന്ത്ര പൂര്‍വം ഭസ്മാസുരനെ വധിച്ചു എന്നാ‌‌‌ണ് കഥയുടെ ബാക്കി.

Travel to the Mysterious Shiv Khori Read In Malayalam
ശിവ് ഘോറിയിലേക്ക് ‌യാത്ര പോകാന്‍

കശ്മീരിലെ റാസി ജില്ലയിലെ റാന്‍സൂവില്‍ നിന്ന് 2.5 കിലോമീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത് എത്തണം ശിവ് ഘോറിയിലേക്ക്. ജമ്മുവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

ഗുഹയേക്കുറിച്ച്

200 മീറ്റര്‍ നീളവും ഒരു മീറ്റര്‍ വീതിയുമുള്ള ഈ ഗുഹയ്ക്ക് ഏകദേശം രണ്ട് മൂന്ന് മീറ്റര്‍ ഉയരമുണ്ട്. ഈ ഗുഹയ്ക്കുള്ളില്‍ പ്രകൃത്യാല്‍ ഉണ്ടായ ഒരു ലിംഗം സ്ഥി‌തി ചെയ്യുന്നുണ്ട്. അനശ്വര ‌ലിംഗമാണ് ഇതെന്നാണ് വിശ്വാസം.

ഗുഹയ്ക്കുള്ളില്‍

ഗുഹയ്ക്കുള്‍ വശം രണ്ട് ചാലുകളായി വേറിട്ട് നില്‍ക്കുന്നുണ്ട്. അതില്‍ ഒരു ചാലിലൂടെ പോയാല്‍ അമര്‍നാഥ് ഗുഹയില്‍ എത്തിച്ചേരാമെന്നാണ് വിശ്വാസം. വളരെ ഇടുങ്ങിയതാണ് ഈ ചാല്‍. ഈ ചാലിലൂടെ യാത്ര ചെയ്ത ഒരു സന്ന്യാസി തിരിച്ചെത്തിയി‌ല്ലെന്നാണ് പറയ‌പ്പെടുന്നത്.

വളരെ ആയാസ‌പ്പെട്ട് വേണം ഗുഹയ്ക്കുള്ളില്‍ കയറാന്‍. ഗുഹയുടെ മേല്‍ഭാഹത്ത് ഒരു സര്‍പ്പ‌ത്തിന്റെ രൂപം കൊത്തി വച്ചിട്ടുണ്ട്. അവിടെ നിന്ന് ജലകണങ്ങള്‍ ലിംഗത്തിലേക്ക് സദാ ഇറ്റുവീണുകൊണ്ടിരിക്കും.

Travel to the Mysterious Shiv Khori Read In Malayalam

ട്രാവല്‍ ടിപ്സ്

  • പൗര്‍ണമി നാളുകളില്‍ ഇവിടെ വലിയ ജനത്തിരക്കായിരിക്കും.
  • വൈഷ്ണോദേവി യാത്രയ്ക്ക് പോകുന്ന തീര്‍‌ത്ഥാടകര്‍ തീര്‍ച്ചയായു സന്ദര്‍ശിക്കുന്ന ഒരു സ്ഥലമാണ് ഇത്.
  • എല്ലാ വര്‍ഷവും ശിവരാത്രി സമയത്ത് മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷം ഇവിടെ നടക്കാറുണ്ട്.