KOYILANDY DIARY.COM

The Perfect News Portal

ഉമ്മന്‍ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്

തൃശൂര്‍: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ദ്രുതപരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവ്. പാലക്കാട് മെഡിക്കല്‍ കോളജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. മുന്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെയാണ് ദ്രുതപരിശോധന. സെപ്റ്റംബര്‍ 19ന് മുന്‍പ് അന്വേഷിച്ച്‌ ആദ്യ റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിന്റെ തിരുവനന്തപുരം സെല്ലിന് തൃശൂര്‍ കോടതി നിര്‍ദേശം നല്‍കിയത്.

പാലക്കാട് ഗവ.മെഡിക്കല്‍ കോളജില്‍ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ടാണ് നടന്നതെന്നാരോപിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. നിയമാനുസൃതമായല്ല ഇവരുടെ നിയമനം നടന്നതെന്നും ചിലയാളുകളുടെ ശുപാര്‍ശയ്ക്കും താല്‍പര്യങ്ങള്‍ക്കുമനുസരിച്ചാണെന്നും പരാതിയില്‍ പറയുന്നു.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്തെടുത്ത തീരുമാനമായിരുന്നു ഇത്. താല്‍പര്യമുള്ളവര്‍ക്ക് ജോലി നല്‍കുകയാണ് ഉണ്ടായതെന്നും പരാതിയില്‍ ആരോപിക്കുന്നു. ഇവരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യം മറച്ചുവച്ചാണ് നിയമനത്തിന് അംഗീകാരം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.

Advertisements
Share news