KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സ്കൂൾ കലാ മാമാങ്കത്തിന് പന്തലുയരുന്നു

കൊയിലാണ്ടിയിൽ കലാ മാമാങ്കത്തിന് പന്തലുയരുന്നു.. നവംബർ 14 മുതൽ 17 വരെ നടക്കുന്ന കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോൽസവ മാമാങ്കത്തിൻ്റെ പന്തലിൻ്റെ കാൽനാട്ടൽ കർമം നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ നിർവഹിച്ചു. 12 വേദികളിലായിട്ടാണ് കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. കൗൺസിലർ പി.പി. ഫാസിൽ അധ്യക്ഷത വഹിച്ചു.

കൌൺസിലർ എ. അസീസ് മാസ്റ്റർ, എ.ഇ.ഒ പി.പി സുധ, പി വൽസല, എം.പി നിഷ, ബഷീർ വടക്കയിൽ, കെ.കെ മനോജ്, രൂപേഷ്, ജെ.എൻ പ്രേം ഭാസിൻ, ഹാരിസ് ഒ കെ എന്നിവർ സംസാരിച്ചു. സിറാജ് ഇയഞ്ചേരി സ്വാഗതവും ഷംസുദ്ദീൻ പി. വി നന്ദിയും പറഞ്ഞു.

Share news