ഓടുന്ന ബസ്സില്‍നിന്ന് വീണ ക്‌ളീനര്‍ മരിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ നന്തി ടോള്‍ബൂത്തിന് സമീപം ഓടുന്ന ബസ്സില്‍നിന്ന് തെറിച്ചുവീണ ക്‌ളീനര്‍ മരിച്ചു. കണ്ണൂര്‍ കണിച്ചാല്‍ കൊളക്കാട് കൊക്കേരി മഠത്തില്‍ ശ്രീധരന്റെ മകന്‍ പ്രവീണ്‍ (22) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45-നായിരുന്നു അപകടം. തൃശ്ശൂരില്‍നിന്ന് കണ്ണൂര്‍ പറശ്ശിനിക്കടവിലേക്ക് പോവുന്ന സ്വകാര്യ ബസ്സിലെ പിറകിലെ വാതിലില്‍നിന്ന് തെറിച്ചാണ് റോഡില്‍ വീണത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. മാതാവ്: വിമല. സഹോദരങ്ങള്‍: പ്രണവ്, അനുപ്രിയ, ശ്രേയ.
