ഐഎംഎ കൊയിലാണ്ടിക്ക് പുതിയ ഭാരവാഹികൾ
ഐഎംഎ കൊയിലാണ്ടിക്ക് പുതിയ ഭാരവാഹികൾ.. കൊയിലാണ്ടി: 2022-23 വർഷത്തെ ഐ.എം.എ. കൊയിലാണ്ടി ശാഖായുടെ പുതിയ ഭാരവാഹികളായി ഡോ. കെ. സതീശൻ (പ്രസിഡണ്ട്), ഡോ. അഭിലാഷ് (സെക്രട്ടറി), ഡോ. പി. പ്രദീപൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

ഐഎംഎ ഹാളിൽ ഡോ. കെ. ഗോപീനാഥൻ്റ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇവരെ ഭാരവാഹികളായി തെരഞ്ഞെടുത്തത്. ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു.

ചടങ്ങിൽ ഡോ. ബാല നാരായണൻ, ഡോ. സദാനന്ദൻ, ഡോ. ഇ സുകുമാരൻ, ഡോ. സ്വപ്ന, ഡോ. സി. സുദീഷ്, ഡോ. കെ.എം. സച്ചിൻ ബാബു തുടങ്ങിയവർ പങ്കെടുത്തു. ഐ.എം.എ. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
