ശാസ്ത്ര പരീക്ഷണ പരിശീലന പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി : ഉപജില്ലാ ശാസ്ത്ര അധ്യാപകർക്കുള്ള ശാസ്ത്ര പരീക്ഷണ പരിശീലന പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് യു. പി. സ്‌കൂളിൽ നടന്ന പരിപാടിയിൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിവ്യ ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു. എ. ഇ. ഒ. മനോഹർ ജവഹർ, കെ.രാധാകൃഷ്ണൻ, എം. തമ്പാൻ, രാജൻ പഴങ്കാവിൽ, എം. വി. ശെൽവരാജ്, ടി. പി. സന്തോഷ്, കെ. ടി. രമേശൻ, കെ. ടി. ജോർജ് എന്നിവർ സംസാരിച്ചു.
