KOYILANDY DIARY.COM

The Perfect News Portal

മധ്യ പ്രദേശിലെ ഗോളിയാറില്‍ ഇന്നലെ കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചു

ഗോളിയാര്‍: മധ്യ പ്രദേശിലെ ഗോളിയാറില്‍ ഇന്നലെ ഇരുന്നൂറടി താഴ്ചയുള്ള കുഴല്‍ കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ചു . അഭയ് പച്ചോരി എന്ന കുട്ടിയാണ് കാലു തെന്നി കിണറില്‍ വീണത്. അമ്മൂമ്മയോടൊപ്പം ഗ്രാമത്തിലുള്ള ഫാമില്‍ പോയിട്ടു മടങ്ങി വരുമ്ബോഴാണ് അഭയ് കിണറ്റില്‍ വീണത്. 25 – 30 അടിക്ക് ഇടയില്‍ കുടുങ്ങി കിടക്കുകയായിരുന്നു കുട്ടി.അമ്മൂമ്മയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. പിന്നീട് ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിന് രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്‍കുകയായിരുന്നു . അവര്‍ കുട്ടിയെ സി.സി.ടി.വി ക്യാമറ വഴി നിരീക്ഷിച്ചിരുന്നു. കുട്ടി ഒരു ചലനവും കാണിക്കുന്നില്ലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. കിണറിന് സമാന്തരമായി കുഴികുഴിച്ച്‌ 20 മണിക്കൂറിനു ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭയ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ക്യാമറയിലൂടെയുള്ള ദൃശ്യങ്ങളില്‍ നിന്നും കുഴല്‍കിണറിനുള്ളില്‍ ഒരു പാമ്ബുള്ളതായി കണ്ടിരുന്നു.

Share news