KOYILANDY DIARY

The Perfect News Portal

സാനിറ്ററി പാഡൂകള്‍ക്കും ടാമ്ബോണുകള്‍ക്കും പകരമായി ഇനി ആര്‍ത്തവ കപ്പുകള്‍

വിപണിയില്‍ ഇന്ന് ലഭ്യമാകുന്ന എല്ലാത്തരം സാനിറ്ററി പാഡൂകള്‍ക്കും ടാമ്ബോണുകള്‍ക്കും പകരമായി ഇനി ആര്‍ത്തവ കപ്പുകള്‍. ഇത് സാധാരണ സാനിറ്ററി പാഡ്കളിലിനിന്നും വ്യത്യസ്തമായി പിരിഡിന്‍റെ നാളുകളില്‍ ശരീരത്തിനുള്ളില്‍ നിക്ഷേപിക്കവുന്നതും,യാതൊരു വിധത്തിലും ബുദ്ധിമുട്ടുകളും ധരിക്കുന്ന ആള്‍ക്ക് ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയമാണ്.ദീഘായാത്രകള്‍ ചെയ്യുമ്ബോഴും അല്ലാത്ത സന്ദര്‍ഭങ്ങളിലും ഒരു തരത്തിലുള്ള ആശങ്കയും നല്‍കാതെ ആ നാളുകള്‍ സുരക്ഷിതമായി കടന്നു പോകാന്‍ ആര്‍ത്തവ കപ്പുകള്‍ സഹായിക്കുന്നു. മെന്‍സ്ട്രല്‍ കപ്പുകള്‍ സിലിക്കണ്‍,ലാറ്റക്സ്,തെര്‍മ്മോ പ്ലാസ്റ്റിക് ഇലാസ്റ്റാമര്‍ എന്നിവയാല്‍ നിര്‍മ്മിതം ആയതിനാല്‍ യാതൊരുവിധത്തിലുള്ള അലര്‍ജിയോ മാറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുകവഴി, ആ ദിവസങ്ങളില്‍ മണിക്കൂറുകള്‍ ഇടവിട്ട് പാഡ് മാറ്റുന്നതും വസ്ത്രങ്ങളില്‍ കറ പുരളുമെന്ന ആശങ്കയും ഒഴിവാക്കാം. മറ്റ് ശുചീകരണ ഉത്പന്നത്തില്‍ നിന്നും വ്യത്യസ്തമായി ആര്‍ത്തവ കപ്പ് വളരെ നാള്‍ നിലനില്‍ക്കും. ടാoമ്ബണ്‍ ഉപയോഗിക്കുന്നവര്‍ക്ക് മാസo കുറഞ്ഞത് ഒരു ബോക്സ് എങ്കിലും വേണ്ടിവരും.അതേ സമയം ആര്‍ത്തവ കപ്പ് നന്നായി സൂക്ഷിക്കുകയാണെങ്കില്‍ പത്ത് വര്‍ഷം വരെ ഉപയോഗിക്കാം.മറ്റൊരു ഗുണം ചെലവ് കുറവാണ് എന്നതണ്. കൂടാതെ മികച്ച ശേഷിയാണ് ആര്‍ത്തവ കപ്പുകള്‍ക്ക് ഉള്ളത്.കഠിനമായ രക്തസ്രാവം ആണെങ്കിലും ആര്‍ത്തവ കപ്പ് ഫലപ്രദമായിരിക്കും. സാധാരണ ഒരു പാഡുമായി താരതമ്യം ചെയ്യുമ്ബോള്‍ ആര്‍ത്തവ കപ്പിന് അഞ്ച് മടങ്ങ് ശേഷി കൂടുതലായിരിക്കും.ശ്രേദ്ധയോടെ അകത്തേക്ക് വെക്കുകയാണ് എങ്കില്‍ ടാംമ്ബണുo മറ്റ് ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ഇതിന് ചോര്‍ച്ച കുറവായിരിക്കും.ആര്‍ത്തവ കപ്പ് ഉപയോഗിക്കേണ്ടവിധം

1. കൈകള്‍ ശുചിയാക്കുക. 2. കപ്പിന്‍റെ വാശങ്ങള്‍ വളച്ച്‌ ‘U’ആകൃതിയില്‍ ആക്കിയത്തിനു ശേഷം ജനനേന്ദ്രിയത്തില്‍ വയ്ക്കുക. 3.കപ്പിന്‍റെ അടിയില്‍ നീണ്ടുനില്‍ക്കുന്ന തണ്ടില്‍ പിടിച്ച്‌ ആര്‍ത്തവ കപ്പ് പുറത്തെടുക്കാവുന്നതാണ്.4.കപ്പിലുള്ള രക്തം കളഞ്ഞ ശേഷം ശുചിയാക്കി വീണ്ടും ഉപയോഗികവുന്നതാണ്.

ആശങ്കകളും അങ്കലാപ്പുകളും ഇല്ലാതെ ആ പുറത്താക്കല്‍ ദിനങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ഇനി ചിലവഴികനാവും.

Advertisements