KOYILANDY DIARY.COM

The Perfect News Portal

വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി

ചെന്നൈ:  താംബരം വ്യോമതാവളത്തില്‍നിന്നു പോര്‍ട്ബ്ലെയറിലേക്കു പോയ വ്യോമസേനാ വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായി. 29 ജീവനക്കാരുമായി പുറപ്പെട്ട എഎന്‍ 32 വിമാനമാണു കാണാതായത്.

ഇന്നു രാവിലെ 7.30നാണു താംബരം വ്യോമതാവളത്തില്‍നിന്നു വിമാനം പുറപ്പെട്ടത്. 8.12 നാണു ചെന്നൈ എയര്‍ട്രോഫിക് കണ്‍ട്രോളില്‍ വിമാനത്തില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്. പോര്‍ട്ബ്ലെയറില്‍ രാവിലെ 11.30 നാണു വിമാനം ഇറങ്ങേണ്ടിയിരുന്നത്.

വിമാനം കണ്ടെത്താനായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ ആരംഭിച്ചു. വ്യോമ, നാവിക, തീരസംരക്ഷണ സേനകള്‍ സംയുക്തമായാണു തിരച്ചില്‍ നടത്തുന്നത്. രണ്ടു വിമാനങ്ങളും നാലു നാവികസേനാ കപ്പലുകളും തിരച്ചില്‍സംഘത്തിലുണ്ട്.

Advertisements
Share news