KOYILANDY DIARY

The Perfect News Portal

ഓറഞ്ച് പീനട്ട് ചിക്കന്‍

കോഴിയിറച്ചി കൊണ്ടുള്ള വിഭവങ്ങളില്‍ വ്യത്യസ്തത ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വിഭവമാണ് ഓറഞ്ച് പീനട്ട് ചിക്കന്‍. രണ്ടു ഭാഗങ്ങളിലായി ചെയ്തെടുക്കുന്ന ഈ വിഭവം രുചിയുടെ പുതിയ ഒരനുഭവം നിങ്ങള്‍ക്കു നല്‍കും എന്നതില്‍ സംശയമില്ല.

ആദ്യഭാഗത്തിന് ആവശ്യമായ ചേരുവകള്‍ 150 ഗ്രാം കട്ടിയാക്കിയ ഓറഞ്ച് നീര് (ഓറഞ്ച് ജാം) 75 ഗ്രാം പീനട്ട് ബട്ടര്‍ 3 ടേബിള്‍ സ്പൂണ്‍ ബ്രൗണ്‍ ഷുഗര്‍ (ശര്‍ക്കരപ്പാവ് ചേര്‍ത്ത പഞ്ചസാര) 2 ടേബിള്‍ സ്പൂണ്‍ കോണ്‍ഫ്ലവര്‍ 2 ടേബിള്‍ സ്പൂണ്‍ തക്കാളി സോസ് 1 ടീസ്പൂണ്‍ ഫിഷ് സോസ് 1 ടേബിള്‍ സ്പൂണ്‍ ഓറഞ്ചിന്റെ തൊലി ചുരണ്ടിയെടുത്തത്120 മില്ലി സോയാ സോസ് 1 മില്ലി ലിറ്റര്‍ ഓറഞ്ച് ജ്യൂസ്

ചൂടാക്കിയ പാനിലേക്ക് കട്ടിയാക്കിയ ഓറഞ്ച് നീര്, പീനട്ട് ബട്ടര്‍, ബ്രൗണ്‍ ഷുഗര്‍, സോയാ സോസ്, കോണ്‍ഫ്ലവര്‍, തക്കാളി സോസ്, ഫിഷ് സോസ്, ചുരണ്ടിയെടുത്ത ഓറഞ്ചിന്റെ തൊലി, ഓറഞ്ച് ജ്യൂസ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് നന്നായി കുറുക്കിയെടുക്കുക.

Advertisements

രണ്ടാം ഭാഗത്തിന് ആവശ്യമായ ചേരുവകള്‍ അര കിലോ എല്ലില്ലാത്ത കോഴിയിറച്ചിഒന്നര ടീസ്പൂണ്‍ ജീരകപ്പൊടി ഒന്നര ടീസ്പൂണ്‍ കുരുമുളകുപൊടി ഒന്നര ടീസ്പൂണ്‍ പാപ്രിക (കുരുമുളക് ഉപയോഗിച്ചുള്ള മസാല) 1 ടീസ്പൂണ്‍ ഗ്രൗണ്ട് ജിഞ്ചര്‍ (ഇഞ്ചി ഉണക്കി പൊടിച്ചെടുത്തത്) 1 ടീസ്പൂണ്‍ ഗാര്‍ലിക് പൗഡര്‍ 1 ടീസ്പൂണ്‍ ഉപ്പ് 2 ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍

ഒരു ചെറിയ ബൗളില്‍ ഗ്രൗണ്ട് ജിഞ്ചര്‍, ഗാര്‍ലിക് പൗഡര്‍, ജീരകപ്പൊടി, പാപ്രിക, ഒലിവ് ഓയില്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് കോഴിയിറച്ചി ഇട്ട് നന്നായി വിരവിയെടുക്കുക. അരപ്പു പിടിക്കാന്‍ അഞ്ചു മിനിറ്റു വച്ച ശേഷം വറുത്തെടുക്കുക. കോഴി മൊരിച്ചെടുക്കാനുള്ള എണ്ണ മതിയാവും.

വേവിച്ച ഇറച്ചിക്കഷണങ്ങള്‍ മൈക്രോവേവില്‍ വയ്ക്കാനുള്ള പാത്രത്തിലേക്ക് നിരത്തി വയ്ക്കുക. ഇതിനു മുകളിലേക്ക് ആദ്യഭാഗത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവി ഒഴിക്കുക. അതിനു മുകളിലേക്ക് കാല്‍ ഭാഗം ഓറഞ്ച് പിഴിഞ്ഞൊഴിച്ച്‌ 15 മിനിറ്റു നേരം 180 ഡിഗ്രി സെല്‍ഷ്യസില്‍ ബേക്ക് ചെയ്തെടുക്കുക.

രുചികരമായ ഓറഞ്ച് പീനട്ട് ചിക്കന്‍ തയ്യാര്‍! ചപ്പാത്തി, പത്തിരി, ഫ്രൈഡ് റൈസ്, ന്യൂഡില്‍സ് എന്നിവയോടൊപ്പം കഴിക്കാവുന്ന എരിവില്ലാത്ത ഒരു വിഭവമാണിത്.