KOYILANDY DIARY

The Perfect News Portal

പറക്കും പൂക്കളുടെ ഉദ്യാനങ്ങളിലേക്ക് യാത്ര പോകാം

‘ഈ വല്ലിയില്‍ നിന്നും ചെ‌മ്മേ പൂക്കള്‍ പോകുന്നിതാ പറന്നമ്മേ’ എന്ന് തുടങ്ങുന്ന കുമാരനാശന്റെ കവിത കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ചിത്ര ശലഭ‌ങ്ങളേ കണ്ടാല്‍ പൂക്കള്‍ പറന്ന് പോകുന്നതാണോയെന്ന് നമുക്കും തോന്നാറുണ്ട്. പ്രകൃതി ഒരുക്കിയ സുന്ദരമായ ഈ കുഞ്ഞ് സൃഷ്ടി കാണുന്നത് തന്നെ ഒരു ആനന്ദമാണ് അല്ലേ? അങ്ങനെയെങ്കില്‍ ആയിരത്തോളം ശലഭങ്ങളെ കൂട്ടത്തോടെ കണ്ടാലോ? ആ കാഴ്ച എത്ര സുന്ദരമായിരിക്കും.

ഇന്ത്യയി‌ലെ തന്നെ ഏറ്റ‌വും പ്രശസ്തമായ 4 ചി‌ത്രശലഭ പാര്‍ക്കുകളിലൂടെ നമുക്കൊന്ന് യാത്ര പോയാലോ?

പറക്കും പൂക്കളുടെ ഉദ്യാനങ്ങളിലേക്ക് യാത്ര പോകാം

ബട്ടര്‍ ഫ്ലൈ പാര്‍ക്ക്, ബാംഗ്ലൂര്‍

Advertisements

ഇന്ത്യയിലെ ചിത്രശലഭങ്ങളുടെ സംരക്ഷണത്തിന് ഉത്തമ മാ‌തൃകയാണ് 2007ല്‍ ബാംഗ്ലൂരിലെ ബന്നാര്‍ഗട്ട നാഷണല്‍ പാര്‍ക്കിനോടനുബന്ധിച്ച് ആരംഭിച്ച ബട്ടര്‍ ഫ്ലൈ പാര്‍ക്ക്. ചിത്രശലഭങ്ങളെ കാണുക മാത്രമല്ല. ചിത്ര ശലഭങ്ങളേക്കുറിച്ച് കൂടുതല്‍ അറിവ് തരുന്ന കാര്യങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ബട്ടര്‍ ഫ്ലൈ പാര്‍ക്കാണ് ബന്നാര്‍ഗട്ടയിലെ ബട്ടര്‍ഫ്ലൈ പാര്‍ക്ക്.

പറക്കും പൂക്കളുടെ ഉദ്യാനങ്ങളിലേക്ക് യാത്ര പോകാം

 

ഒവലേക്കര്‍ വാടി ബട്ടര്‍ ഫ്ലൈ പാര്‍ക്ക്, താനെ

മുംബൈയിലെ താനെയിലാണ് ഒവലേക്കര്‍ ബട്ടര്‍ ഫ്ലൈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. രാജേന്ദ്ര ഒവലേക്കര്‍ എന്ന വ്യക്തിയുടെ പരിശ്രമത്തിന്റെ ഫ‌ലമായാണ് മുംബൈ പോലുള്ള മഹാനഗരത്തില്‍ ഒരു ബട്ടര്‍ഫ്ലൈ പാര്‍ക്ക് സ്ഥാപിക്കപ്പെട്ട. താനേയ്ക്ക് സമീപത്തുള്ള ഒരു കൃഷിഭൂമിയാണ് ബട്ടര്‍ഫ്ലൈ പാര്‍ക്കാക്കി മാറ്റിയത്. എഴു‌പതിലധികം ഇനങ്ങളിലുള്ള ചിത്ര ശലഭങ്ങളെ ഇവിടെ കാണാം.

പറക്കും പൂക്കളുടെ ഉദ്യാനങ്ങളിലേക്ക് യാത്ര പോകാം

ബട്ടര്‍ ഫ്ലൈ പാര്‍ക്ക്, ഷിംല

ഷിംലയിലേക്ക് യാത്ര പോകുന്ന ആരും ഇന്ത്യയിലെ രണ്ടാമത്തെ ബട്ടര്‍ഫ്ലൈ പാര്‍ക്ക് സന്ദര്‍ശിക്കാന്‍ മറന്ന് പോകരുത്. ബന്നേര്‍ഗട്ട ബട്ടര്‍ഫ്ലൈ പാര്‍ക്കിന്റെ മാ‌തൃകയിലാണ് ഷിംലയിലെ ബട്ടര്‍ഫ്ലൈ പാര്‍ക്ക് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.

പറക്കും പൂക്കളുടെ ഉദ്യാനങ്ങളിലേക്ക് യാത്ര പോകാം

 

ബട്ടര്‍ ഫ്ലൈ കണ്‍സര്‍വേറ്ററി, പോണ്ട

ഗോവയിലെ പോണ്ടയില്‍ യാത്ര ചെയ്യുന്നവര്‍, അവിടുത്തെ ക്ഷേത്ര‌ങ്ങളും സുഗ‌ന്ധവിള തോട്ടങ്ങളും സന്ദര്‍ശിക്കുന്നതിനോടൊപ്പം സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് അവിടുത്തെ ബട്ടര്‍ ഫ്ലൈ കണ്‍സര്‍വേ‌റ്ററി. ഏകദേശം 133ല്‍ അധികം ഇനം ചിത്ര ശലഭങ്ങളെ ഇവിടെ കാണാം.