KOYILANDY DIARY.COM

The Perfect News Portal

എസ്‌.പി.സി വിദ്യാർഥികളെ പങ്കെടുപ്പിച്ച് പേരാമ്പ്ര പൊലീസ്‌ കൂട്ടയോട്ടം സംഘടിപ്പിച്ചു

പേരാമ്പ്ര: എസ്‌.പി.സി വിദ്യാർഥികളെ പങ്കെടുപ്പിച്ച് പേരാമ്പ്ര പൊലീസ്‌ കൂട്ടയോട്ടം സംഘടിപ്പിച്ചു. കുടുംബ കലാലയ പരിസരങ്ങളെ ലഹരി മുക്തമാക്കാൻ കേരള പൊലീസിന്റെ കർമ പദ്ധതിയായ “യോദ്ധാവി’ന്റെ ഭാഗമായാണ് എസ്‌.പി.സി വിദ്യാർഥികളെ പങ്കെടുപ്പിച്ച് പേരാമ്പ്ര പൊലീസ്‌ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഒളിമ്പ്യൻ നോഹ നിർമൽ ടോം ഫ്ലാഗ്ഓഫ്ചെയ്ത പരിപാടി കല്ലോട് നിന്നാരംഭിച്ച് പേരാമ്പ്ര ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.

പേരാമ്പ്ര എസ്എച്ച്ഒ എം സജീവ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് എരവട്ടൂർ നാരായണ വിലാസം എ.യു.പി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച സംഗീതശില്പം അരങ്ങേറി.  നടൻ മുഹമ്മദ് പേരാമ്പ്ര, എസ്‌.ഐ കെ. ഹബീബുള്ള, എഎസ്ഐ സുമ, സീനിയിൽ സിവിൽ പൊലീസ് ഓഫീസർ വിനീഷ്, റിയാസ്, സബിത, ജനമൈത്രി ബീറ്റ് ഓഫീസർമാരായ  ശ്രീജിത്ത്, ലിസ്ന എന്നിവർ നേതൃത്വം നൽകി.

 

Share news