KOYILANDY DIARY.COM

The Perfect News Portal

ആന്തട്ട ഗവ. യു.പി.സ്കൂൾ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ  ആചരിച്ചു

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി.സ്കൂൾ ഗാന്ധിജയന്തി ദിനം വിവിധ പരിപാടികളോടെ  ആചരിച്ചു. ഗാന്ധി ജയന്തി പരിപാടികൾ ജില്ലാ ജഡ്ജ് എം.പി. ജയരാജ് ഉദ്ഘാടനം ചെയ്തു. എല്ലാ ക്ലാസുകളിലും ഗാന്ധി സാന്നിധ്യം എന്ന പരിപാടിയുടെ ഭാഗമായി ഗാന്ധി ചിത്രങ്ങൾ അദ്ദേഹം അനാഛാദനം ചെയ്തു.

 

ഗാന്ധി ജയന്തി പരിപാടിയുടെ ഭാഗമായി വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ നടത്തുന്ന ‘സേവന വാരം ‘ ഒക്ടോബർ 8 വരെ തുടരും. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ജി. ബൽരാജ്, കെ. ശ്രീനിവാസ്, കെ. ബേബിരമ, ഡോ. രഞ്ജിത്ത് ലാൽ എന്നിവർ പ്രസംഗിച്ചു.

Share news