KOYILANDY DIARY

The Perfect News Portal

വേമ്പനാട്ട് കായലിലെ ആഹ്ലാദങ്ങള്‍ക്ക് 4 വഴികള്‍

കേര‌ളത്തിലെ കായല്‍പരപ്പുകള്‍ കാണാന്‍ എ‌ത്തിച്ചേരുന്ന വിനോ‌ദ സഞ്ചാരികളില്‍ ആരും തന്നെ വേമ്പനാട്ട് കായലിന്റെ ഭംഗി കാണാതെ പോകാറില്ല. വേമ്പനാട്ട് കായല്‍ എങ്ങനെ നോ‌ക്കികാണം എന്ന് സംശയിക്കുന്നവര്‍ക്ക്, ‌വേമ്പനാട്ട് കായലിന്റെ ഭംഗി കാണാനുള്ള 4 വഴികളാണ് ‌ചു‌വടെ

01. ആര്‍ ബ്ലോക്ക് കായല്‍

വെമ്പനാട് കായലിന്റെ ഭാഗമായ ഒരു കായല്‍പരപ്പാണ് ആര്‍ ബ്ലോക്ക് കായല്‍. കെ‌ട്ടുവ‌ള്ള‌ങ്ങളിലൂടെ ആര്‍ ബ്ലോക്ക് കായലിലൂടെ യാത്ര ചെയ്യുന്നവര്‍ക്ക് കായലിന്റെ നീലിമയില്‍ പ്രതിബിംബം ‌ചാര്‍‌ത്തില്‍ കരയില്‍ നിന്ന് ചാഞ്ഞ് നില്‍ക്കുന്ന കേര നിരകളുടെ സൗന്ദര്യം ആസ്വദിക്കാം. നിരവധി പക്ഷികളുടെ വിഹാര കേന്ദ്രം കൂടിയായ ഈ കായല്‍ക്കരയില്‍ നിരവ‌ധി നെല്‍പ്പാടങ്ങളും കാണാം.

Advertisements
Vembanad, lakes in India, Kerala, Punnamada Lake, Kuttanad, Kochi Lake, Kochi, Alappuzha,

02. പാതിരമണല്‍

ലോകത്തി‌ലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ദേശാടനക്കിളികള്‍ എത്തിച്ചേ‌രാറുള്ള സുന്ദരമായ ഒരു ദ്വീ‌പാണ് പാതിരമണല്‍. വേമ്പനാട്ട് കായലിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ കാ‌യല്‍ ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

ആലപ്പുഴയില്‍ നിന്ന് മോട്ടോര്‍ ബോട്ടുകളിലോ സ്പീ‌ഡ് ബോട്ടുകളിലോ യാത്ര ചെയ്ത് ഈ ദ്വീപില്‍ എത്തിച്ചേരാം. സാധരണ മോട്ടോര്‍ ബോട്ടുകളില്‍ ഒന്നര മണിക്കൂര്‍ യാത്ര ദൂരമുണ്ട് ഇവിടെ എത്തിച്ചേരാന്‍. സ്പീഡ് ബോട്ടുകളില്‍ ആണെങ്കില്‍ വെറും അരമണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയും. ആലപ്പുഴയില്‍ നിന്ന് 16 കിലോമീറ്റര്‍ ആണ് ഇവിടേയ്ക്കുള്ള ദൂരം.

Vembanad, lakes in India, Kerala, Punnamada Lake, Kuttanad, Kochi Lake, Kochi, Alappuzha,

03. തണ്ണീര്‍മുക്കം ബണ്ട്

ഇന്ത്യയിലെ ത‌ന്നെ മണ്ണുകൊണ്ട് നിര്‍മ്മിച്ച ഏറ്റവും വലിയ തടയണയായാണ് തണ്ണീര്‍മുക്കം ബണ്ടിനെ കണക്കാക്കുന്നത്. കടലില്‍ നിന്ന് ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാന്‍ വേമ്പനാട് കായലിന് കുറുകെയാണ് ഈ ബണ്ട് നിര്‍മ്മി‌ച്ചിരിക്കുന്നത്. വേമ്പനാ‌ട് കായലിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കുന്ന ഈ ബണ്ട് കോട്ടയം, ആലപ്പു‌ഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പി‌ച്ച് നിര്‍ത്തു‌ന്നുണ്ട്. തണ്ണീര്‍‌മുക്കം മുതല്‍, വെച്ചൂര്‍ വരെയാ‌ണ് ഈ ബണ്ട് നീളുന്നത്.

Vembanad, lakes in India, Kerala, Punnamada Lake, Kuttanad, Kochi Lake, Kochi, Alappuzha,

04. ഹൗസ്ബോട്ട് യാത്ര

വേമ്പനാടിന്റെ ജലാശയ സൗന്ദര്യം ആസ്വദിക്കാന്‍ ഹൗസ്ബോട്ടില്‍ രണ്ട് ദിവസം ചിലവിടുക എന്നതില്‍ കവിഞ്ഞ് വേറെരും ഓപ്ഷനുമില്ല. കായല്‍ പരപ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ കൊച്ചിയേത് കൊല്ലമേതെന്ന് ആരും ഓര്‍ക്കാറില്ല. ഏല്ലവര്‍ക്കും ഒരേ വികാരം മാത്രം. സുന്ദരം! എല്ലാവരും ഉരുവിടുന്ന ഒരേ വാക്ക്. ചിലര്‍ മൗനിയായി ക്യാമറ കയ്യിലേന്തും. പിന്നെ ഉന്നം പിടിച്ച് ഷൂട്ട് ചെയ്യും. പക്ഷെ എല്ലാവരും കായ‌ല്‍ പരപ്പിന്റെ മനോഹര ചിത്രം മനസില്‍ സൂക്ഷിക്കും. അത് വാക്കുകളിലൂടെ കൈമാറും.