KOYILANDY DIARY

The Perfect News Portal

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം

കൗമാരപ്രായക്കാര്‍ക്കിടയില്‍ കേള്‍വിശക്തി കുറയുന്നതായി പഠനം.ചെവിയിലെ അഴുക്ക് നീക്കുന്നതിന് ഉപയോഗിക്കുന്ന ഇയര്‍ ബഡ്സ് മുതല്‍ ഉയര്‍ന്ന ശബ്ദത്തില്‍ സ്ഥിരം ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് വരെ കേള്‍വിശക്തി കുറയുന്നതിനുള്ള കാരണമാണ്.ചിലസമയങ്ങളില്‍ ചെവിയില്‍ അനുഭവപ്പെടുന്ന മൂളല്‍ ശബ്ദം മിക്കവരും അവഗണിക്കുകയാണ് പതിവ്. ചെവിക്കുള്ളില്‍ അനുഭവപ്പെടുന്ന ഇത്തരം മൂളല്‍ ശബ്ദംഒരു മുന്നറിയിപ്പാണെന്ന് ഗവേഷകര്‍ പറയുന്നു. കൌമാരപ്രായക്കാര്‍ക്കിടയിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ഉയര്‍ന്ന ശബ്ദത്തിലുള്ള ഡിജെ പാര്‍ട്ടികളും കൂടിയ ശബ്ദത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതുമൊക്കെ കേള്‍വിശക്തി നഷ്ടപ്പെടാന്‍ കാരണമായി തീരുന്നു.