KOYILANDY DIARY.COM

The Perfect News Portal

ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു; ആന്ധ്രയില്‍ ഡോക്ടര്‍ക്കും മക്കള്‍ക്കും ദാരുണാന്ത്യം

തിരുപ്പതി: ആന്ധ്രാ പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് ഡോക്ടര്‍ക്കും രണ്ടും കുട്ടികള്‍ക്കും ദാരുണാന്ത്യം. തിരുപ്പതി ജില്ലയിലെ കാര്‍ത്തികേയ ക്ലിനിക്കിലാണ് അപകടം ഉണ്ടായത്.ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടം.

ഡോ. രവിശങ്കര്‍ റെഡ്ഢി, മക്കളായ ഭരത്, കാര്‍ത്തിക എന്നിവരാണ് മരിച്ചത്.  അശുപത്രി കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടറും കുടുംബവും താമസിച്ചിരുന്നത്. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന് മതിയായ ഫയര്‍ ആന്റ് സേഫ്റ്റി ലൈസന്‍സ് ഉണ്ടോ എന്ന കാര്യത്തിലും സംശയമുയരുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisements
Share news