KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ രജിസ്റ്ററേഷൻ ലൈസൻസിംഗ് ക്യാമ്പ്

റജിസ്ട്രേഷൻ ലൈസൻസിംഗ് ക്യാമ്പ്.. കൊയിലാണ്ടി: ഭക്ഷ്യ സുരക്ഷ വകുപ്പും, വ്യാപാരി സംഘടനകളും സംയുക്തമായി അക്ഷയ കൺസോർഷ്യം കൊയിലാണ്ടിയുടെ സഹകരണത്തോടെ ഭക്ഷ്യ മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കും ഉത്പാതകർക്കുമായി രജിസ്റ്ററേഷൻ ലൈസൻസിങ് ക്യാമ്പ് സംഘടിപ്പിച്ചു.

കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ക്യാമ്പിൽ ഭക്ഷ്യ സുരക്ഷ ഓഫീസർ ഡോ വിജി വിത്സൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെ. പി. ശ്രീധരൻ, വൈസ് പ്രസിഡണ്ട് ടി. പി. ഇസ്മായിൽ. സെക്രട്ടറി റിയാസ് അബൂബകർ, അക്ഷയ കൺസഷ്യൻ ഭാരവാഹികളും നേതൃത്വം നൽകി.

തുടർ ക്യാമ്പ് 26-ാം തിയ്യതി തിങ്കളാഴ്ച നന്തി ബസാർ വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണിവരെയാണ് ക്യാമ്പ് നടക്കുക.

Advertisements
Share news