KOYILANDY DIARY.COM

The Perfect News Portal

ഡിഫൻസ് സർവ്വീസ് പരീക്ഷ: റാങ്ക് ജേതാവ് ഇന്ദുലേഖ നായർക്ക് സ്വീകരണവും അനുമോദനവും

കൊയിലാണ്ടി: ഡിഫൻസ് സർവ്വീസ് പരീക്ഷ റാങ്ക് ജേതാവിന് അനുമോദനം നൽകി കൊയിലാണ്ടി: കമ്പയിൻ്റ് ഡിഫൻസ് സർവ്വീസ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ മൂന്നാം റാങ്ക് നേടിയ ആർമിയിൽ ലഫ്റ്റനൻ്റ് പദവിയിലേക്ക് ചുവടു വെച്ച ഇന്ദുലേഖ നായർക്കാണ് സ്വീകരണവും അനുമോദനവും സംഘടിപ്പിച്ചത്.

Read Also: ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം കൂടിയായ ഇന്ദുലേഖ നായർക്ക്  ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ചേലിയയിൽ കിണറ്റുംകര തറവാട് ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു തറവാട്ടംഗങ്ങങ്ങൾ ക്ഷേത്ര പരിസരത്ത് അനുമോദന സദസ്സ് സംഘടിപ്പിച്ചത്.

Advertisements

Read Also ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം

ഉള്ളിയേരി പടിഞ്ഞാറെ നീലിക്കണ്ടി ഉണ്ണിക്കൃഷ്ണൻ അനിത ദമ്പതികളുടെ മകളാണ് ഇന്ദുലേഖ നായർ. ഇന്ത്യൻ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ കെ.വി. സുരേഷ് ബാബു അനുമോദന സദസ്സ് ഉദ്ഘാഘാടനം ചെയ്തു. തറവാട്ട് കാരണവർ എടവലത്ത് ഗോവിന്ദൻ നായരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. റിട്ട. ലഫ്റ്റനൻ്റ് കേണൽ കെ. മാധവി, ആറാഞ്ചേരി ശിവദാസൻ, കിണറ്റുംകര കുട്ടിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു..

Share news

Leave a Reply

Your email address will not be published. Required fields are marked *