KOYILANDY DIARY

The Perfect News Portal

മഞ്ഞളും കുരുമുളകും ചേര്‍ത്തു കഴിയ്‌ക്കുമ്പോള്‍

പ്രകൃതി തന്നെ നമുക്കു നല്‍കുന്ന ദിവ്യൗഷധങ്ങള്‍ ധാരാളമുണ്ട്‌. ആരോഗ്യം നല്‍കാനും പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും. ഇത്തരം പല കൂട്ടുകളും നാം അടുക്കളയില്‍ ഉപയോഗിയ്‌ക്കുന്നുമുണ്ട്‌, അറിഞ്ഞോ അറിയാതെയോ. അടുക്കളയില്‍ ഇത്തരത്തില്‍ ഉപയോഗിയ്‌ക്കുന്ന രണ്ടു മസാലകളാണ്‌ കുരുമുളകും മഞ്ഞള്‍പ്പൊടിയും. എന്നാല്‍ ഇവ രണ്ടു കലര്‍ത്തി ഉപയോഗിച്ചാലോ, ഇവ കലര്‍ത്തി ദിവസം കഴിച്ചു നോക്കൂ, ശരീരത്തില്‍ സംഭവിയ്‌ക്കുന്നതെന്തെന്നറിയൂ,

മഞ്ഞളിലെ കുര്‍കുമിന്‍ ഗുണം ശരീരത്തിന്‌ ഏറെ നേരം ലഭ്യമാക്കാന്‍ കുരുമുളകിന്‌ കഴിയും. അല്ലെങ്കില്‍ കുര്‍കുമിന്‍ പെട്ടെന്ന്‌ അപചയപ്രക്രിയയിലൂടെ നഷ്ടപ്പെട്ടു പോകുന്നു.

കുരുമുളകും മഞ്ഞളും ചേരുമ്പോള്‍ ശരീരവേദന വേഗത്തില്‍ കുറയാന്‍ സഹായിക്കുന്നു. കുരുമുളകിലെ പെപ്പറൈനും മഞ്ഞളിലെ കുര്‍കുമിനുമാണ്‌ ഈ ഗുണമുള്ളത്‌. വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത്‌ ഏറെ ഗുണകരമാണ്‌.

Advertisements

ഇവ രണ്ടു ചേരുമ്പോള്‍ ബ്രെസറ്റ്‌ ക്യാന്‍സര്‍ സാധ്യത കുറയ്‌ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്‌. സ്‌തനങ്ങളില്‍ മാമോസ്‌പിയര്‍ രൂപപ്പെടുന്നതു തടഞ്ഞാണ്‌ ഇതു സാധ്യമാകുന്നത്‌.

കീമോതെറാപ്പി കഴിഞ്ഞാലും ചിലപ്പോള്‍ ക്യാന്‍സര്‍ സെല്ലുകള്‍ വീണ്ടും വളരാന്‍ സാധ്യതയുണ്ട്‌. ഇത്‌ തടയാന്‍ മഞ്ഞള്‍, കുരുമുളകു കോമ്പിനേഷന്‌ സാധിയ്‌ക്കും.

അമിതവണ്ണത്തിനുള്ള ഏറ്റവും നല്ല പരിഹാരമാണിത്‌. ഇവ രണ്ടും ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു.

കൊളസ്‌ട്രോള്‍, ഷുഗര്‍ എന്നിവ കുറയ്‌ക്കാന്‍ ഈ കോമ്പിനേഷന്‍ ഏറെ ഗുണകരമാണ്‌.

വയറിന്റെ ആരോഗ്യത്തിന്‌ ഇത്‌ ഏറെ നല്ലതാണ്‌. പ്രത്യേകിച്ച്‌ പെപ്‌റ്റിക്‌ അള്‍സര്‍ വഴിയുണ്ടാകുന്ന ഗ്യാസ്‌ട്രിക്‌ മ്യൂകോസല്‍ നാശം തടയാന്‍.

ഓര്‍മശക്തി വര്‍ദ്ധിപ്പിയ്‌ക്കാനും ബധിരത തടയാനുമെല്ലാം കുരുമുളക്‌, മഞ്ഞള്‍ കോമ്പിനേഷന്‍ ഏറെ നല്ലതാണ്‌.

ഇത്‌ കഴിയ്‌ക്കേണ്ട അളവ്‌ രോഗാവസ്ഥയനുസരിച്ചു വ്യത്യാസപ്പെട്ടിരിയ്‌ക്കുന്നു. മഞ്ഞള്‍ ദിവസം 1-3 ഗ്രാം വരെയാകാമെന്നാണ്‌ പറയപ്പെടുന്നത്‌.

ഡൈജോക്‌സിന്‍, ഫീനൈല്‍ടോനിന്‍ എന്നിവയ്‌ക്കൊപ്പം ഈ കോമ്പിനേഷന്‍ ദിവസം 1 ടീസ്‌പൂണില്‍ കൂടുതല്‍ കഴിയ്‌ക്കരുതെന്നു പറയും.

മഞ്ഞള്‍ കൂടുതലാകുന്നത്‌ ദഹനക്കേട്‌, വയറിളക്കം, മനംപിരട്ടല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കു കാരണമാകും.

ഗര്‍ഭകാലത്തും ഈ കോമ്പിനേഷന്‍ ഒഴിവാക്കുന്നതാണ്‌ നല്ലത്‌.