KOYILANDY DIARY.COM

The Perfect News Portal

സി എന്‍ ബാലകൃഷ്ണന്റെ പി എ . ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു

തൃശൂര്‍: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ സഹകരണ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ  പി എ . ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസെടുത്തു.വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. തൃശൂര്‍ അരണാട്ടുകരയിലുള്ള ലിജോയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തുകയാണ്. എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സ്ക്വാഡ് സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ രാവിലെ ഏഴ് മണിക്ക് റെയ്ഡ് ആരംഭിച്ചത്.

ലിജോ ജോസഫ് ഒരു കോടിയിലേറെ രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.സ്വത്ത് 200 ശതമാനത്തിലധികം വര്‍ധിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപ വില വരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ തൃശൂരിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
 

Share news