കൊയിലാണ്ടിയിൽ 300 പായ്ക്കറ്റ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി

കൊയിലാണ്ടി> മാർക്കറ്റ് റോഡ്, ബീച്ച് റോഡ് പരിസരങ്ങളിൽ എസ്. പി. യുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്കോഡ് നടത്തിയ പരിശോധനയിൽ 300 പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തു നിന്നും, കൊയിലാണ്ടി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്നും ഇന്ന് കാലത്താണ് ഇവരെ പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇവർ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് ഭാഗുകളിൽ നിന്നാണ് ഇവ കണ്ടെടുത്തത്.
