കൊയിലാണ്ടിയിൽ ഹെൽത്ത് വിഭാഗം ഹോട്ടലുകളിൽ റെയ്ഡ് നടത്തുന്നു

കൊയിലാണ്ടി> ആരോഗ്യ ശുചിത്വത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തിലെ ഹോട്ടലുകളിയും കൂൾബാറുകളിലും നഗരസഭ ആരോഗ്യവിഭാഗവും കൊയിലാണ്ടി പോലീസും എക്സൈസ് പാർട്ടിയും ചേർന്ന് റെയ്ഡ് നടത്തി. നഗരസഭആരോഗ്യ വിഭാഗത്തിലെ ടി.കെ മോഹൻ, അശോകൻ, ദിവാകരൻ, കൊയിലാണ്ടി എസ്.ഐ നിപുൺ ശങ്കർ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് കാലത്ത് 9മണി മുതൽ റെയ്ഡ് ആരംഭിച്ചു. പെട്ടിക്കടകളിൽ നടത്തിയ നിരവധി പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റെയ്ഡ് തുടർന്ന്കൊണ്ടിരിക്കുകയാണ്. ചില ഹോട്ടലുകളിൽ വൃത്തിഹീനമായ നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് അടച്ച് പൂട്ടാൻ ഉത്തരവ് നൽകി.
