KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നത് ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കെ.ദാസന്‍ എം.എല്‍.എ അവതരിപ്പിച്ച സബ്ബ് മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇതിനാവശ്യമായ റിപ്പോര്‍ട്ട് ഫയര്‍ ആന്‍ഡ് റസ്‌ക്യു കമാണ്ടന്റില്‍ നിന്ന് ശേഖരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്ത് പുതിയ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് 2011-ല്‍ സര്‍ക്കാര്‍ തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍ 21-ാം സ്ഥാനമായിരുന്നു കൊയിലാണ്ടിക്ക്. എന്നാല്‍ ഈ പട്ടിക മറികടന്ന് ഒട്ടനവധി പ്രദേശങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിച്ചിട്ടുണ്ടെന്ന് കെ.ദാസന്‍ എം.എല്‍.എ. പറഞ്ഞു. ഫയര്‍ ആന്‍ഡ് റസ്‌ക്യു കമാണ്ടന്റിനെ എം.എല്‍.എ. സന്ദര്‍ശിച്ച്  ഫയര്‍ സ്റ്റേഷന്‍ കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടികള്‍ക്ക് കമാണ്ടന്റ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്.

 

Share news