KOYILANDY DIARY

The Perfect News Portal

വെള്ളം കുടിക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ശുദ്ധമായ വെള്ളം കുടിക്കേണ്ടത് ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണെന്ന കാര്യം പുതുമയുള്ളതല്ല. എന്നാല്‍ ഒരാള്‍, വെള്ളം കുടിക്കുമ്പോള്‍, എന്തൊക്കെ ശ്രദ്ധിക്കണം? എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത്? ഇത്തരം കാര്യങ്ങള്‍ അധികം ആര്‍ക്കും അറിവുണ്ടാകില്ല. വെള്ളം കുടി ശരിയായ രീതിയിലാണെങ്കില്‍ മാത്രമെ, അതിന്റെ പ്രയോജനം ലഭിക്കുകയുള്ളു. എപ്പോഴൊക്കെയാണ് വെള്ളം കുടിക്കേണ്ടത് എന്നതിനെക്കുറിച്ച് നാലു സുപ്രധാന കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു…

1, രാവിലെ എഴുന്നേറ്റ ഉടന്‍ രണ്ടു ഗ്ലാസ് വെള്ളം കുടിക്കണം- അന്തരികാവയവങ്ങളെ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് ഇത് സഹായിക്കും…

2, ഉച്ച ഭക്ഷണത്തിന് അര മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം- ഇത് കഴിക്കുന്ന ഭക്ഷണം അനായാസം ദഹിക്കാന്‍ സഹായിക്കും…

Advertisements

3, കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം- ഇത് രക്തസമ്മര്‍ദ്ദം കുറയ്‌ക്കാന്‍ സഹായിക്കും…

4, ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കണം- ഇത് ഉറക്കത്തിനിടയില്‍ ഹൃദയാഘാതമോ, മസ്‌തിഷ്‌ക്കാഘാതമോ പിടിപെടാനുള്ള സാധ്യത കുറയ്‌ക്കും