KOYILANDY DIARY.COM

The Perfect News Portal

കബാലിയുടെ സംവിധായകന്‍ പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ സൂര്യ നായകനാകുന്നു

സ്റ്റൈല്‍ മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സംവിധായകന്‍  രഞ്ജിത്തിന്റെ പുതിയ ചിത്രത്തില്‍ തെന്നിന്ത്യന്‍ സിങ്കം സ്റ്റാര്‍ സൂര്യ നായകനാകുന്നു. കബാലിക്ക് മുന്‍പേ സൂര്യയുമായുള്ള ചിത്രത്തിന് രഞ്ജിത് കരാര്‍ ചെയ്തിരുന്നു. എന്നാല്‍ രജനീകാന്തിന്റെ ഡേറ്റ് കിട്ടയതോടെ സൂര്യയുമൊത്തുള്ള ചിത്രം അല്‍പം നീട്ടിവെക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.

കബാലി റിലീസിന് ശേഷം ഉടന്‍ തന്നെ സൂര്യയുമൊത്തുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അറിയുന്നത്. സൂര്യ ഇപ്പോള്‍ എസ്3 എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് ശേഷമാകും ഇരുവരും പുതിയ ചിത്രം ആരംഭിക്കുക. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും വൈകാതെ തന്നെ ചിത്രം പ്രേക്ഷകരില്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സംവിധായകന്‍ പറയുന്നു. ഈ വര്‍ഷം തന്നെ സംവിധായകന്‍ രഞ്ജിതിന്റെ പ്രൊഡക്ഷനില്‍ ഒരു ചിത്രം കൂടി തമിഴില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. അഥര്‍വയായിരിക്കും പ്രധാന വേഷത്തിലെത്തുക. രഞ്ജിതിന്റെ അസോസിയേറ്റ് ഡയരക്ടറായിരിക്കും ചിത്രം സംവിധാനം ചെയ്യുകയെന്നാണ് അറിയുന്നത്.

അതേ സമയം രജനി നായകനാകുന്ന കബാലി ജൂലൈയില്‍ തിയ്യെറ്ററുകലില്‍ എത്തും. ഇതിനോടകം തന്നെ ലോകമാകമാനം ചര്‍ച്ചാവിഷയമായ കബാലിയുടെ ആദ്യ ടീസര്‍ യുട്യുബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. രാധിക ആപ്തെയാണ് കബാലിയില്‍ രജനിയുടെ നായികയായി എത്തുന്നത്.

Advertisements
Share news