KOYILANDY DIARY.COM

The Perfect News Portal

കണ്‍സ്യൂമര്‍ഫെഡ് റമദാന്‍ സഹകരണ വിപണിക്ക് തുടക്കം

കോഴിക്കോട് > വിലക്കുറവിന്റെ നോമ്പുതുറയൊരുക്കാനുള്ള സാധനങ്ങളുമായി  കണ്‍സ്യൂമര്‍ഫെഡ് റമദാന്‍ സഹകരണ വിപണിക്ക് തുടക്കം. റമദാന്‍ വിപണിയുടെ ജില്ലാ ഉദ്ഘാടനം ഈസ്റ്റ്ഹില്‍ ത്രിവേണിയില്‍ നടന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങളാണ് വില്‍ക്കുന്നത്. കോഴിക്കോട് മേഖലയ്ക്കു കീഴിലെ 27 ത്രിവേണി സ്റ്റോറുകളിലും ഒമ്പത് നന്മ സ്റ്റോറുകളിലും സബ്സിഡി സാധനങ്ങള്‍ ലഭിക്കും.  154 ശതമാനം വരെ വിലക്കുറവിലാണ് സാധനങ്ങള്‍ വില്‍ക്കുന്നത്.

റേഷന്‍ കാര്‍ഡുള്ളവര്‍ക്ക് സാധനങ്ങള്‍ നിശ്ചിത അളവിലാണ് നല്‍കുന്നത്. ജയ, കുറുവ, മട്ട അരി അഞ്ച് കിലോയും പച്ചരി മൂന്ന് കിലോയും കിട്ടും. പഞ്ചസാര, വന്‍കടല, വന്‍പയര്‍ എന്നിവ ഒരു കിലോയും ഉഴുന്ന്, തുവരപ്പരിപ്പ്, ചെറുപയര്‍, മുളക്, മല്ലി അരക്കിലോയും ലഭിക്കും. ഒരു ലിറ്റര്‍ പാക്കറ്റായാണ് കേര വെളിച്ചെണ്ണ വില്‍പന. ഏഴ് മുതല്‍ 154 ശതമാനം വരെ വിലക്കുറവാണ് നല്‍കുന്നതെന്ന് കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ പി കെ അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. ഒരു കൌണ്ടറില്‍നിന്ന് ദിവസം 50 ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ വിതരണം ചെയ്യും. രാവിലെ പത്തു മുതല്‍ വൈകിട്ട് ആറുവരെ വില്‍പനയുണ്ടാവും.

ഈസ്റ്റ്ഹില്ലില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ റമദാന്‍ വിപണിയുടെ ജില്ലാ ഉദ്ഘാടനം നിര്‍വഹിച്ചു. കൌണ്‍സിലര്‍ ബീന രാജന്‍ അധ്യക്ഷയായി. കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് ആദ്യവില്‍പന നിര്‍വഹിച്ചു. പി മധുകുമാര്‍ സംസാരിച്ചു. പി കെ അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും കെ സുധീര്‍ദാസ് നന്ദിയും പറഞ്ഞു.

Advertisements
Share news