കൗമാരക്കാർക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൗമാരക്കാർക്കായി ലഹരി മയക്കു മരുന്ന് വിപത്തിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭയിലെ 33, 34, 38 വാർഡുകളിലെ കൗമാരക്കാർക്കായി 75, 76, 84, 98, ആംഗൻവാടികളുടെ നേതൃത്വത്തിലാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. പ്രിസൺ കോ ഓർഡിനേറ്റർ പ്രസുഭൻ്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്. ഐ.സി.ഡി.എസ് സൂപ്പർ വൈസർ, സബിത അദ്ധ്യക്ഷത വഹിച്ചു. മാപ്പിളസ്കുൾ പ്രധാനാദ്ധ്യാപിക ചന്ദ്രമതി, വി.കെ. രജനി, വി. ബിന്ദു, കമല, സുമ, തുടങ്ങിയവർ സംസാരിച്ചു.

