പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: പണവും രേഖകളുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. കൊയിലാണ്ടി ഹോമിയോ ആശുപത്രി ജീവനക്കാരിയുടെ പണവും രേഖകളുമടങ്ങിയ പേഴ്സാണ് യാത്രാ മദ്ധ്യേ നഷ്ടപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച രാവിലെ 8.30നും 9.15നും ഇടയിൽ പറമ്പിന്റെ മുകൾ മുതൽ കൊയിലാണ്ടിയിലേക്കുള്ള ബസ്സ് യാത്രക്കിടെയാണ് പേഴ്സ് നഷ്ടപ്പെട്ടതെന്ന് ജീവനക്കാരി പറഞ്ഞു. കണ്ടുകിട്ടുന്നവർ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലോ 8589853649, 9605436870 എന്ന നമ്പറിലേക്കോ അറിയിക്കേണ്ടതാണ്.

