സമന്വയം പെരുവട്ടൂർ ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു

കൊയിലാണ്ടി> സമന്വയം പെരുവട്ടൂരിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധി ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ വിതരണവും സംഘടിപ്പിച്ചു. ബോധവൽക്കരണ ക്ലാസ് കൊയിലാണ്ടി അഡീഷണൽ എസ്.ഐ. എം. ദിലീഫും വൃക്ഷത്തൈ വിതരണം നഗസഭ കൗൺസിലർ സിബിൻ കണ്ട്തതനാരിയും ഉദ്ഘാടനം ചെയ്തു. സമന്വയം പ്രസിഡണ്ട് സുനിൽ കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷൈജു കെ.കെ സ്വാഗതവും, കെ.കെ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
