സിപിഐ(എം) കൊയിലാണ്ടി ഏരിയാ ജാഥയ്ക്ക് പന്തലായനിയിൽ ഉജ്ജ്വല സ്വീകരണം

കൊയിലാണ്ടി: എൽ.ഡി.എഫ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യുഡിഎഫ്, മാധ്യമ, മത സാമൂദായിക ശക്തികൾ നടത്തുന്ന നുണ പ്രചാരണങ്ങൾ തുറന്നുകാട്ടാൻ ആരംഭിച്ച സിപിഐഎം കൊയിലാണ്ടി ഏരിയാ വാഹനജാഥയ്ക്ക് പന്തലായനിയിൽ ഉജ്ജ്വല സ്വീകരണം. പന്തലായനിസൌത്ത് പുതുക്കോട്ട്താഴ നടന്ന സ്വീകരണ പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ജാഥാ പൈലറ്റ് സി. അശ്വനീദേവിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ തന്നെ കേന്ദ്രത്തിൽ എത്തിച്ചേർന്നു. മാധ്യമ നുണകൾക്കെതിരെയും യു.ഡി.എഫ്ൻ്റെ അക്രമ സമരങ്ങൾക്കെതിരെയും, കേന്ദ്രസർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വികലമായ നയങ്ങൾക്കെതിരെയുള്ള ശക്തമായി പ്രതിഷേധമാണ് പൊതുയോഗത്തിലുടനീളം നേതാക്കൾ പങ്കുവെച്ചത്.



തുടർന്ന് മുത്താമ്പി റോഡിലെത്തിയ ജാഥാ ലീഡറെയും ഡെപ്യൂട്ടി ലീഡറേയും സ്ത്രീകളും കുട്ടികളുമുൾപ്പെടെ സ്വീകരണ കമ്മിറ്റിക്ക് വേണ്ടി ഹാരമണിയിച്ച് ചെണ്ടമേളത്തിൻ്റെയും മുദ്രാവാക്യത്തിൻ്റെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. കരിമരുന്ന് പ്രയോഗവും ഉണ്ടായിരുന്നു. തുടർന്ന് ജാഥാ ലീഡറെ സംഘാടകസമിതിക്കുവേണ്ടിയും വിവിധ ബ്രാഞ്ചുകൾക്ക് വേണ്ടിയും ഹാരാർപ്പണം നടത്തി. പികെ ദിവാകരൻ മാസ്റ്റർ സ്വീകരണത്തിന് നന്ദി പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ എം.എം. ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. 24 മുതൽ 27 വരെയാണ് ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ മാസ്റ്റർ നയിക്കുന്ന വാഹന ജാഥ സഞ്ചരിക്കുന്നത്..


ഡെപ്യൂട്ടി ലീഡർ ടി.കെ. ചന്ദ്രൻ മാസ്റ്റർ, എം.എൽ.എ. കാനത്തിൽ ജമീല, അഡ്വ. കെ. സത്യൻ, കെ. ഷിജു മാസ്റ്റർ, അഡ്വ. എൽ.ജി. ലിജീഷ്, ബിപി ബബീഷ്, അനുഷ, പിവി സത്യനാഥൻ, നഗരസഭ ചെയർപേഴ്സൺ കെ.പി. സുധ, ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ തുടങ്ങിയവർ സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ എം.വി. ബാലൻ സ്വാഗതം പറഞ്ഞു. തുടർന്ന് കുറുവങ്ങാട് സെൻട്രൽ, അണേല കുറുവങ്ങാട്, മാവിൻചുവട്, വരകുന്ന് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇ.എം.എസ്. കോർണറിൽ സമാപിക്കു. ബുധനാഴ്ച കാലത്ത് 9 മണിക്ക് ജാഥ അരങ്ങാടത്ത് നിന്ന് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് കാട്ടിലപ്പീടികയിൽ സമാപിക്കും.


