അബ്ദുറഹിമാന്റെ ആട് ജീവിതം വൈറലാകുന്നു

തിക്കോടി : പുറക്കാട് കൊപ്പരക്കണ്ടം മുല്ലപ്പള്ളി താഴെ പി കെ അബ്ദുറഹിമാന്റെ ആട് ജീവിതം വൈറലാകുന്നു. അദ്ദേഹവും ആടുകളുമായുള്ള ഫോട്ടോവും വീഡിയോകളും സോഷ്യൽ മീഡിയകളിൽ സജീവമായതോടെയാണ് അബ്ദുറഹിമാന്റെ ആട് സ്നേഹം പുറം ലോകം അറിയുന്നത്. 2018 ൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് വീട്ടിൽ തുടങ്ങിയ ചെറിയ ഫാമിലൂടെയാണ് അബ്ദുറഹിമാൻ ആട് ജീവിതം തുടങ്ങുന്നത്. ഇന്ന് ഏകദേശം മുപ്പതോളം ആടുകൾ ഉണ്ട്. ചെറിയ പിഞ്ചു മക്കളെ താലോലിച്ച് വളർത്തുന്നത് പോലെയാണ് ഫാമിലുള്ള മുഴുവൻ ആടുകളെയും അബ്ദുറഹിമാൻ വളർത്താൻ . ഭക്ഷണം വാരി കൊടുക്കുന്നതും ചുമലിൽ കിടത്തി ഉറക്കുന്നതും ചുംബനം നൽകി ആടുകളോട് കഥ പറയുന്നതും രസകരമായ കാഴ്ചയാണ്.

ഈ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നാട്ടുകാർ ഇട്ടപ്പോഴാണ് അബ്ദുറഹിമാന്റെ ആട് സ്നേഹം വൈറലായത്. പുലർച്ച മുതൽ രാത്രി ഉറങ്ങുന്നത് വരെ മുഴുവന് സമയവും അബ്ദുറഹിമാൻ ആടിനൊപ്പമായിരിക്കും. ആടുകൾക്ക് ഭക്ഷണവും വെള്ളവുമെല്ലാം നൽകി അത് ഭക്ഷിച്ച് കഴിഞ്ഞാലെ അബ്ദുറഹിമാൻ ഭക്ഷണം കഴിക്കുകയുള്ളു. ഭാര്യ ഷാഹിദയും മകന്റെയും മകളുടെയും മക്കൾ അദ്ദേഹത്തെ സഹായിക്കാനുണ്ടാകും.


കഴിഞ്ഞ വർഷം തിക്കോടി ഗ്രാമ പഞ്ചായത്തിന്റെയും വെറ്റിനറി ഡിപ്പാർട്ട്മെന്റിന്റെയും മികച്ച അംഗീകാരം ലഭിച്ചിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും അബ്ദുറഹിമാനെ മിനി വെറ്റിനറി ഡോക്ടർ എന്ന് വിശേഷിപ്പിക്കും കാരണം ആടുകളുടെ പ്രസവവും മറ്റുള്ള കാര്യങ്ങളെല്ലാം അബ്ദുറഹ്മാൻ ഒറ്റക്ക് തന്നെയാണ് ചെയ്യാറ്. ആടുകൾക്ക് വരുന്ന രോഗങ്ങളെ പറ്റിയും എല്ലാം മരുന്നുകളെ പറ്റിയും അദ്ദേഹത്തിന് കൃത്യമായി അറിയാം. എല്ലാം വെറ്റിനറി മരുന്നുകളും വീട്ടിൽ സ്റ്റോക്കാണ്.


പുറക്കാട്, തിക്കോടി, കോടിക്കൽ ഭാഗങ്ങളിൽ നിന്ന് ആടുകൾക്ക് പെട്ടെന്ന് രോഗങ്ങളൊ മറ്റുള്ള ബുന്ധിമുട്ടുകളോ വന്നാൽ അബ്ദുറഹിമാനെയാണ് ആദ്യം വിളിക്കുന്നത്. എല്ലാം വിധ പ്രതിവിധിയും ഇദ്ദേഹത്തിന്റെയടുക്കൽ ഉണ്ടാകും. പല ഇനത്തിൽപ്പെട്ട വിവിധ നാടുകളിലുള്ള എല്ലാ വിധ മോഡൽ ആടുകളും ഇദ്ദേഹത്തിന്റെ ഫാമിൽ ഉണ്ട് . ആട് വ്യാപാരവുമായി ബന്ധപ്പെട്ട് കേരളത്തിലെ എല്ലായിടങ്ങളിലും നല്ല ബന്ധമാണ്. അവരുടെ ഓൾ കേരള വാട്ട്സപ്പ് ഗ്രൂപ്പിൽ അംഗവുമാണ് മനുഷ്യനെ പോലെ മൃഗങ്ങളെയും സ്നേഹിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതം എല്ലാവർക്കും മാതൃകയാണ്..


