തിരുവനന്തപുരത്ത് കുടുംബത്തിന് നേരെ ആസിഡ് ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുടുംബത്തിന് നേരെ ആസിഡ് ആക്രമണം. അതിര്‍ത്തി തര്‍ക്കത്തിന്റെ പേരിലാണ് ആസിഡ് ആക്രമണം നടത്തിയത്. കാട്ടാക്കട പന്നിയോട് ചെവ്വാഴ്ച വൈകുന്നേരമാണ് സംഭം. കാട്ടാക്കട ഇടക്കോട് സ്വദേശി ബിന്ദു, അമ്മ മേരി, മകള്‍ അജിഷ്മ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ ചന്ദ്രിക, മകൻ വിജീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
