കാപ്പാട് തീരദേശ റോഡ് ഇത്തവണയും പതിവ് തെറ്റിച്ചില്ല

കൊയിലാണ്ടി: പതിവ് തെറ്റിക്കാതെ ഇത്തവണയും തകർത്താടി കാപ്പാട് തീരദേശ റോഡ്. ശക്തമായ മഴയിലും, കടലാക്രമണത്തിലുമാണ് കൊയിലാണ്ടി കാപ്പാട് തീരദേശ റോഡ് പാടെ തകർന്നത്. കഴിഞ്ഞ വർഷവും, ശക്തമായ കടലാക്രമണത്തിൽ റോഡ് തകർന്നിരുന്നു. ഈ വർഷവും പതിവ് തെറ്റിക്കാതെ തകർന്നിരിക്കുകയാണ്. ഇതോടെ ഇതിലൂടെയുള്ള യാത്ര ഭീഷണിയായി മാറിയിരിക്കുകയാണ്. കോടികൾ മുടക്കി നർമ്മിച്ച തീരദേശ റോഡ് കാലവർഷത്തോടൊപ്പം തകരുന്നത് വർഷകാലംപോലത്തന്നെയുള്ള പ്രതിഭാസമായി മാറിയിരിക്കുകയാണ്.

ഓരോ തവണയും കോടികളാണ് ഈ റോഡിനായി ചെലവഴിക്കുന്നത്. എത്ര നന്നാക്കാൻ ശ്രമിച്ചിട്ടും നന്നാവില്ലെന്നാണ് കാലം തെളിയിക്കുന്നത്. ഇനി ഒരു മാർഗ്ഗം മാത്രമേയുള്ളൂ. നിലവിലുള്ള റോഡ് കടൽഭിത്തിയാക്കി മാറ്റി റോഡ് പരമാവധി കിഴക്കോട്ട് മാറ്റി നിർമ്മിക്കുന്നതായിരിക്കും ഉചിതമെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. അങ്ങിനെയെങ്കിൽ നഷ്ടപ്പെടുന്ന കോടികൾ മാറ്റാവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്യാം.


